എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള എളവള്ളി ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി. മുരളി പെരുനെല്ലി എം.എല്‍.എ. ശിലാസ്ഥാപനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട ബിന്ദു പ്രദീപ്, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ടി.സി.മോഹനന്‍, ജനപ്രതിനിധികളായ എന്‍.ബി.ജയ, ലിസി വര്‍ഗീസ്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അജോഷ് തമ്പി, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷീല മുരളി എന്നിവര്‍ സംസാരിച്ചു.