ഗള്‍ഫില്‍ നിന്നും കടത്തികൊണ്ടു വന്ന സ്വര്‍ണ്ണത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ നാലു പ്രതികളെ ചാവക്കാട് ഇന്‍സ്‌പെക്ടര്‍ വിമല്‍.വിവിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. അകലാട് പറയംപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഫ്‌വാന്‍ (30), അകലാട് മൊയ്ദീന്‍ പളളി കുരിക്കളകത്ത് വീട്ടില്‍ ഷെഹീന്‍ (29), അണ്ടത്തോട് പാപ്പാളി പടിഞ്ഞാറയില്‍ വീട്ടില്‍ നദീം ഖാന്‍ (29) അകലാട് മൂന്നൈനി കുന്നമ്പത്ത് വീട്ടില്‍ ആഷിഫ് ഫഹ്സാന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഗുരുവായൂരിലെ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.