കണ്ടാണശ്ശേരി സെന്റ് ജോസഫ് ദൈവാലയത്തില്‍ ഇടവകയിലെ സി.എല്‍.സി.സംഘടനയും കണ്ടാണശ്ശേരി നിരാമയ ഹെല്‍ത്ത് കെയര്‍ സെന്ററും ചേര്‍ന്നു സൗജന്യ രക്തപരിശോധനാ ക്യാമ്പ് നടത്തി. സിഎല്‍സി വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം എന്നിവ സൗജന്യമായി പരിശോധിച്ചു.
ഇടവക വികാരി ഫാ ഫെബിന്‍ കൂത്തൂര്‍ രക്തപരിശോധന നടത്തികൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിരാമയ ഹെല്‍ത്ത് കെയര്‍ സെന്ററിന്റെ ഉടമസ്ഥരായ ഡോക്ടര്‍ ജയകൃഷ്ണന്‍, പ്രജീഷ്, വിന്‍സി എന്നിവര്‍ ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ക്ലാസ്സെടുത്തു. സി.എല്‍.സി. ഭാരവാഹികളായ ക്രിസ്റ്റോ സണ്ണി, സോന്‍സി പയസ്, അനുഷ ബെന്നി, അഞ്ജലി ഷാജു, ഹെല്‍വിന്‍ ജോഷി എന്നിവരും സംഘടനാംഗങ്ങളും നേതൃത്വം നല്‍കി.



