ഗുരുവായൂര്‍ ചാമുണ്ഡേശ്വരി നളന്ദ കാളിയന്‍സും ഡോ: റാണി മേനോന്‍ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഴ്ച വൈകല്യങ്ങള്‍, തിമിരം, ഗ്ലോക്കോമ തുടങ്ങിയവ കണ്ടെത്തുന്നതിനായുള്ള അത്യാധുനിക പരിശോധനകള്‍ ക്യാമ്പില്‍ സൗജന്യമായി നടത്തി. ശസ്ത്രക്രിയയോ കൂടുതല്‍ ചികിത്സയോ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക ഇളവുകളോടെയുള്ള നിര്‍ദ്ദേശങ്ങളും ക്യാമ്പില്‍ നല്‍കി. നളന്ദ കാളിയന്‍സ് ഭാരവാഹികളായ കെ.എ. മോഹന്‍, എ.കെ. ബാബു, രാജീവ് ചീരോത്ത്, കെ.കെ. അനീഷ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.



