ചിറ്റാട്ടുകര മാനുഷം പെയിന്‍&പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ ആസ്റ്റര്‍ ലാബ്സും, തൃശ്ശൂര്‍ ആര്യ ഐ കെയര്‍ സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റിലുമായി സഹകരിച്ച് താമരപ്പിള്ളി എം.പി. സിദ്ധാര്ത്ഥന് സ്മാരക മന്ദിരത്തില്‍ നടന്ന ക്യാമ്പ് സി.പി.ഐ.(എം) മണലൂര്‍ ഏരിയ കമ്മിറ്റി അംഗവും മാനുഷം പാലിയേറ്റീവ് കെയര്‍ പ്രസിഡണ്ടുമായ പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു.
മാനുഷം സെക്രട്ടറി സി.എഫ്.രാജന് അദ്ധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷിക്ക് വലിയകത്ത് സി.പി.ഐ.(എം). ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി ബി.ആര്.സന്തോഷ്, എളവള്ളി പഞ്ചായത്ത് അംഗങ്ങളായ തുളസി രാമചന്ദ്രന്, അനീഷ് തിണ്ടിയത്ത്, സി.പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറി കെ.എ.പരീത്, ഡോ:എം.മഞ്ജു, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ എം.ജി.പ്രശാന്തി, പി.ആര്.ഒ.അജീഷ്, സത്യവിശ്വം എന്നിവര്‍ സംസാരിച്ചു. ഷിഫാന, സഫ ,അന്‍സ, ഷിബ്ന, നൗഫല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.



