നീന്തല്‍ പരിശീലന ക്യാമ്പിന് തുടക്കമായി

വെങ്കിടങ്ങ് തൊയക്കാവ് സഫ്ദര്‍ ഹാഷ്മി ഗ്രാമീണവേദിയും ഏങ്ങണ്ടിയൂര്‍ ഇളയാല്‍ സ്വിമിംഗ് അക്കാദമിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന നീന്തല്‍ പരിശീലന ക്യാമ്പിന് തുടക്കമായി. വെള്ളത്തിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, നീന്തല്‍ പഠിക്കൂ ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശമുണര്‍ത്തിയാണ് മൂന്നാമത് നീന്തല്‍ പരിശീലന ക്യാമ്പിനു തുടക്കംകുറിച്ചത്. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചപ്പന്‍ വടക്കന്‍ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പൂര്‍ണിമ മോഹനന്‍ അധ്യക്ഷത വഹിച്ചു. ദേശീയ നീന്തല്‍ താരവും മുങ്ങല്‍ വിദഗ്ധനുമായ സി.ആര്‍. രാജനാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. യു എ ആനന്ദന്‍, എന്‍.കെ.ഷാജി, സതീഷ് ഏങ്ങണ്ടിയൂര്‍, പി.കെ.സനൂപ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT