ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പൂര്‍ണ്ണമായും പാലിച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങില്‍ ആയിരങ്ങള്‍ പങ്കാളികളായി. ദശമി ദിനത്തില്‍ വിഷ്ണു പാദം പൂകിയ പുകള്‍പ്പെറ്റ കൊമ്പന്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന് പിന്‍തലമുറക്കാര്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.