മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

garbage dump caught fire

ഗുരുവായൂര്‍ ദേവസ്വത്തിന്റെ തിരുത്തി കാട്ട് പറമ്പില്‍ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. രാവിലെ 11 ഓടെയാണ് തീപിടുത്തം ഉണ്ടായത്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള തൊട്ടടുത്ത പറമ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഒരേക്കറോളം വരുന്ന സ്ഥലത്തെ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും പുല്‍ക്കാടും കത്തി നശിച്ചു. തീ ആളിപടര്‍ന്നതോടെ പ്രദേശത്ത് കറുത്ത പുക വ്യാപിച്ചു. ഗുരുവായൂര്‍, കുന്നംകുളം ഫയര്‍ ഫോഴ്‌സുകള്‍ എത്തി 12.30 ഓടെയാണ് തീയണച്ചത്. ടെമ്പിള്‍ പോലീസും ദേവസ്വം നഗരസഭ ഉദ്യോഗസ്ഥരും സ്ഥലതെത്തി.

content summary ; garbage dump caught fire

ADVERTISEMENT