ചാവക്കാട് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മകരഭരണി വേല ഉത്സവത്തിന് ആയിരങ്ങളെത്തി. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. പറചൊരിയല്‍, പട്ടും താലിയും ചാര്‍ത്തല്‍ എന്നിവയും ഉണ്ടായി.ഉച്ചയ്ക്ക് പഞ്ച വാദ്യത്തോടെയുള്ള എഴുന്നള്ളിപ്പ് നടന്നു.
ഉച്ചയ്ക്ക് വിവിധ കരകളില്‍ നിന്നുള്ള ആഘോഷങ്ങള്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട് വൈകീട്ട് ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. വര്‍ണ കാവടികള്‍, തെയ്യം, തിറ,നാടന്‍ കലാരൂപങ്ങള്‍, വിവിധ വാദ്യമേളങ്ങള്‍ എന്നിവ അകമ്പടിയായി. ദീപാരാധനക്ക് ശേഷം പള്ളിവാള്‍ എഴുന്നള്ളിപ്പ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രാത്രിയില്‍ ക്ഷേത്രത്തിലെത്തി.തുടര്‍ന്ന് കുളം പ്രദക്ഷിണവും ഉണ്ടായി.ക്ഷേത്രം മേല്‍ശാന്തി ശ്രീപതി എമ്പ്രാന്തിരിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭാരവാഹികളും,അംഗങ്ങളും നേതൃത്വം നല്‍കി.



