ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്റെ ജനറല്‍ബോഡി യോഗം നടന്നു

ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ ചാവക്കാട് സബ് യൂണിറ്റ് ജനറല്‍ബോഡി യോഗവും സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി. ഗുരുവായൂര്‍ നഗരസഭ ഫെസിലിറ്റേഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ ജില്ല എക്‌സിക്യൂട്ടീവ് ജോസ് ലൂയിസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് ആദരവ് നല്‍കി. സംസ്ഥാന പ്രസിഡന്റ് എ. എന്‍. മോഹനന്‍, സംസ്ഥാന ട്രഷറര്‍ വി.അന്‍വര്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഹാജി, ജില്ല പ്രസിഡന്റ് സുരേഷ് വാര്യര്‍, സെക്രട്ടറി എ.ബി.രാജേഷ്, വൈസ് പ്രസിഡന്റ് വിനോദ്, ജില്ല ജോയിന്റ് സെക്രട്ടറി വര്‍ഗീസ് കോടം കണ്ടത്ത് എന്നിവര്‍ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് സി.ടി.ഡെന്നീസ് സ്വാഗതവും ജില്ല എക്‌സിക്യൂട്ടീവ് സി.സി.ജോസന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT