ചാവക്കാട് നഗരസഭ 32-ാം വാര്‍ഡ് പുത്തന്‍കടപ്പുറം സപ്പോട്ടപടിക്ക് കിഴക്ക് പ്രദേശവാസികള്‍ക്ക് ആശങ്ക സൃഷ്ടിച്ചിരുന്ന ഭീമന്‍ കടന്നല്‍കൂട് നീക്കം ചെയ്തു. കഴിഞ്ഞ മാസം ഈ കടന്നല്‍ കൂട്ടം ഇളകി 100 മീറ്റര്‍ അകലെ എത്തി ഗൃഹനാഥന്ന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ സാരമായി കുത്തേറ്റ ഗൃഹനാഥനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായി. ഇതോടെയാണ് വാര്‍ഡ് കൗണ്‍സിലര്‍ ഗോപപ്രതാപന്‍ ഇടപെട്ട് പൊന്നാനിയില്‍ നിന്ന് കടന്നല്‍ കൂട് ഇളക്കിമാറ്റുന്ന സംഘത്തെ വരുത്തി നീക്കം ചെയ്തത്.



