പുതുവത്സരദിനത്തില്‍ ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി പൊന്നിന്‍ കിരീടം

പുതുവത്സരദിനത്തില്‍ ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി പൊന്നിന്‍ കിരീടം. തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഷോമകൃഷ്ണയാണ് 27.5 പവന്‍ വരുന്ന സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചത്.ഉച്ചപൂജയ്ക്ക് നടയടക്കും മുന്‍പ് ആയിരുന്നു സമര്‍പ്പണം. കൊടിമര ചുവട്ടില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ സ്വര്‍ണ്ണക്കിരീടം ഏറ്റുവാങ്ങി. ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍ കുമാര്‍, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി.മാനേജര്‍ സി.ആര്‍. ലെജുമോള്‍ തുടങ്ങിയവര്‍ സന്നിതരായിരുന്നു.

ADVERTISEMENT