സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബഡ്ജറ്റിനെ അഭിവാദ്യം ചെയ്തുകൊണ്ട് ചാവക്കാട് സര്‍ക്കാര്‍ ജീവനക്കാര്‍ യോഗം സംഘടിപ്പിച്ചു. മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന യോഗം എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എസ് ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. എന്‍.ജി ഒ യൂണിയന്‍ പ്രതിനിധി പി.എസ് നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ പ്രതിനിധികളായ മനോജ് സ്വാഗതവും ഡിക്‌സണ്‍ ചെറുവത്തൂര്‍ നന്ദിയും പറഞ്ഞു.



