നവരാത്രി; 30ന് സംസ്ഥാനത്ത് പൊതുഅവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുര്‍ഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നിലവില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ സംസ്ഥാനത്ത് പൊതുഅവധിയാണ്. ഇതിനു പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ നവരാത്രിയുടെ ഭാഗമായി തുടര്‍ച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുക. 30ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് അവധി ബാധകമല്ല.

 

ADVERTISEMENT