എം.വി ഷക്കീലിന് ഡോ. സുജിത്ത് സുന്ദരം മെമ്മോറിയല്‍ ഗ്രീന്‍ ഹാബിറ്റാറ്റ് ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരം

ഗുരുവായൂര്‍ ഗ്രീന്‍ ഹാബിറ്റാറ്റ് കടലാമ സംരക്ഷണ വിഭാഗം തലവനും മറൈന്‍ ബയോളജിസ്റ്റുമായിരുന്ന ഡോ. സുജിത്ത് സുന്ദരത്തിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന തൃശ്ശൂര്‍ ജില്ലയിലെ മികച്ച ജൈവ വൈവിധ്യ ലേഖകനുള്ള പുരസ്‌കാരത്തിനായി മാധ്യമ പ്രവര്‍ത്തകന്‍ എം.വി ഷക്കീലിനെ തിരഞ്ഞെടുത്തു. ചക്കംകണ്ടം മാലിന്യ വിഷയം, ചാവക്കാട് തീരത്തെ കടലാമ, കടപ്പുറത്തെ കടലാക്രമണത്തിന് കാരണമായി ഭവിച്ച മനുഷ്യ ഇടപെടലിന്റെ ചരിത്രമാനങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, ചാവക്കാട്ടെ അങ്ങാടി കുരുവികള്‍ അപ്രത്യക്ഷമാകുന്നതിന്റെ കാരണം അന്വേഷിക്കുന്ന ലേഖനം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്. ജില്ലയിലെ മികച്ച പരിസ്ഥിതി ജൈവ വൈവിധ്യ സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്‌കാരത്തിന് ചാവക്കാട് എം.ആര്‍ രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൂള്‍ ദേശീയ ഹരിത സേന യൂണിറ്റിനെയും തെരഞ്ഞെടുത്തു.

ADVERTISEMENT