ഗുരുപൂര്‍ണിമ ദിനം ആചരിച്ചു

അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതിയും മമ്മിയൂര്‍ ദിവ്യശ്രീ വിജ്ഞാന പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗുരുപൂര്‍ണിമ ദിനം ആചരിച്ചു. മമ്മിയൂര്‍ ദിവ്യശ്രീ വിജ്ഞാനകേന്ദ്രത്തില്‍ നടന്ന ചടങ്ങ് പാലക്കാട് നല്ലേപ്പുള്ളി ആശ്രമം മഠധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഉദ്ഘാടനം നിര്‍വഹിച്ചു. സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ മൗനി യോഗി സ്വാമി ഹരിനാരായണന്‍ ഗുരുപൂര്‍ണിമാ സന്ദേശം നല്‍കി. ആചാര്യ സിപി നായര്‍ അധ്യക്ഷനായി. ഭക്തസമിതി ജനറല്‍ സെക്രട്ടറി സജീവന്‍ നമ്പിയത്ത്, ഗുരുവായൂര്‍ ദേവസ്വം മാനേജര്‍ കെ പ്രദീപ് കുമാര്‍, എ രാധാകൃഷ്ണന്‍, മമ്മിയൂര്‍ വിജയലക്ഷ്മി ടീച്ചര്‍, പുന്ന വിനോദ് കുമാര്‍, ബി വിജയകുമാരി, ഗീതാ വിനോദ്, വിലാസിനി അമ്മ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT