രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

 

വോട്ട് കൊള്ളക്കെതിരെ പോരാടുന്ന രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ചാവക്കാട് കൂട്ടുങ്ങല്‍ ചത്വരത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് അധ്യക്ഷത വഹിച്ചു. പി.വി. ബദറുദ്ദീന്‍, സി.എ. ഗോപ പ്രതാപന്‍, ആര്‍. രവികുമാര്‍, കെ.വി. സത്താര്‍, അഡ്വ. അജിത്ത്, കെ.ഡി. വീരമണി, കെ.വി. ഷാനവാസ്, കെ. പി. ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചാവക്കാട് നഗരം ചുറ്റി ഗുരുവായൂര്‍ കിഴക്കേ നടയില്‍ മാര്‍ച്ച് സമാപിച്ചു.

ADVERTISEMENT