ഗുരുവായൂര്‍ നഗരസഭയില്‍ 366.92 കോടിയുടെ ബജറ്റ്

നഗരത്തിന്റെ അതിവേഗ വികസനത്തിലൂന്നി ഗുരുവായൂര്‍ നഗരസഭയില്‍ 366.92 കോടിയുടെ ബജറ്റ്. വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ ഷനോജാണ് ബജറ്റ് അവതരിപ്പിച്ചത്. സമഗ്ര ദ്രവ മാലിന്യ സംസ്‌ക്കരണ പാക്കേജ്, നഗരത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം എന്നിവക്കായി 100 കോടി മാറ്റിവെച്ചിട്ടുണ്ട്. കാര്‍ബണ്‍ വിമുക്ത ഗുരുവായൂരും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. ഒരു കോടി ചെലവില്‍ ഉദയ ഹോം പദ്ധതി ഭിക്ഷാടന വിമുക്ത ഗുരുവായൂരിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. നിര്‍ധന വിഭാഗങ്ങള്‍ക്ക് നഗരസഭ ശ്മശാനം സൗജന്യമാക്കിയതായി ബജറ്റില്‍ പ്രഖ്യാപിച്ചു. നഗരത്തിന്റെയും മറ്റ് പ്രദേശങ്ങളുടെയും സന്തുലിത വികസനം ത്വരിത ഗതിയിലാക്കുന്ന പദ്ധതികളാണ് ബജറ്റില്‍ ഉള്ളതെന്ന് ചെയര്‍മാന്‍ എം. കൃഷ്ണദാസ് പറഞ്ഞു.

ADVERTISEMENT