കേന്ദ്രസര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി നടത്തുന്ന വികലമായ വ്യാപാര കരാറില്‍ പ്രതിഷേധിച്ച് യു.ഡി.ടി.എഫ്. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. സിവില്‍ സ്റ്റേഷന് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം മുനിസിപ്പല്‍ സ്ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ എസ്.ടി.യു. മത്സ്യ ഫെഡറേഷന് ദേശീയ സെക്രട്ടറി പി.എ ഷാഹുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. ഗുരുവായൂര്‍ റീജണല്‍ പ്രസിഡണ്ട് വി.കെ.വിമല്‍ അധ്യക്ഷത വഹിച്ചു.ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി എം. എസ്. ശിവദാസ് മുഖ്യപ്രഭാഷണം നടത്തി.കര്‍ഷക കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് സ്റ്റീഫന്‍ ജോസ്, എസ്. ടി. യു.സംസ്ഥാന കമ്മിറ്റി അംഗം പി.പി. മന്‍സൂര്‍ അലി, എ.കെ മൊയ്തുട്ടി,സി.വി. തുളസീദാസ്, ധര്മ്മന് പുന്നയൂര്‍, സി.ആര്. മനോജ്, ഗോപി മനയത്ത്,കെ. കെ.ഹിറോഷ്, സെയ്തു മുഹമ്മദ് പോക്കാകില്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.