കേരള പ്രദേശ് ക്ഷേത്ര ഫെഡറേഷന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം സംഘടിപ്പിച്ചു

ക്ഷേത്ര വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ഭരണകര്‍ത്താക്കളാണ് ഇന്ന് ശബരിമല അയ്യപ്പ സംഗമം നടത്താന്‍ ശ്രമിക്കുന്നതെന്നും ഇതിനു പിന്നില്‍ നിഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വക്കറ്റ് വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേരള പ്രദേശ് ക്ഷേത്ര ഫെഡറേഷന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് പ്രവര്‍ത്തകരെ സംഘടിപ്പിക്കാനുള്ള ഒരു സ്ഥാപനമായിട്ടാണ് ദേവസ്വം ബോര്‍ഡുകളെ സര്‍ക്കാര്‍ കാണുന്നത്. പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന സമിതി അംഗവും ഗുരുവായൂര്‍ ക്ഷേത്ര കാര്‍മിക് സംഘം പ്രസിഡന്റുമായ ടി സി സേതുമാധവന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT