സംസ്ഥാന സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണ വിപണി പേരകം സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്മാന് എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് കെ എന്‍ രാമചന്ദ്രന് അധ്യക്ഷനായി.ബാങ്ക് ഭരണ സമിതിയംഗങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍ ദിവ്യ സജി, ബാങ്ക് ജീവനക്കാര്‍, സഹകാരികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ബാങ്ക് സെക്രട്ടറി ഐശ്വര്യ കെ. ഒ സ്വാഗതവും, ബാങ്ക് വൈസ് പ്രസിഡന്റ് കൗലത്ത് ലത്തീഫ് നന്ദിയും പറഞ്ഞു. ഓണ വിപണിയില്‍ 1800 രൂപയോളം വിപണി വില വരുന്ന 15 ഇനം നിത്യോപയോഗ സാധങ്ങളടങ്ങിയ കിറ്റ് 1390 രൂപയ്ക്കാണ് വിതരണം ചെയ്ത് വരുന്നത്.