ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ പോലീസ് വിളക്ക് ആഘോഷിച്ചു. കാഴ്ചശീവേലിക്ക് കക്കാട് രാജപ്പന്‍ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. തുടര്‍ന്ന് നടപന്തലിലും മേളം ഉണ്ടായിരുന്നു. സന്ധ്യക്ക് പനമണ്ണ ശശി, കക്കാട് അതുല്‍ എന്നിവരുടെ ഡബിള്‍ തായമ്പകയും നടന്നു. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ പോലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി. വൈകിട്ട് നടന്ന സാംസ്‌കാരിക സായാഹ്നം സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന റാങ്കിലുള്ളവരടക്കമുള്ള പോലീസുകാരും വിരമിച്ചവരും കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കാളികളായി.



