താമരയൂര്‍ സമൃദ്ധിഗ്രാമം റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമൃദ്ധി സംഗമം സംഘടിപ്പിച്ചു

 

ഗുരുവായൂര്‍ താമരയൂര്‍ സമൃദ്ധിഗ്രാമം റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമൃദ്ധി സംഗമവും, നവതി ആഘോഷവും നടന്നു. നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബിബിത മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ് മുഖ്യാതിഥിയായി. നവതി ആഘോഷിക്കുന്ന ഗുരുവായൂരിലെ സാമൂഹ്യസാംസ്‌ക്കാരികരംഗത്തെ പ്രമുഖനായ മേലേടത്ത് ചന്ദ്രശേഖരന്‍ നായരെ ചെയര്‍മാന്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. പ്രസിഡണ്ട് കെ.കൃഷ്ണന്‍കുട്ടി, സെക്രട്ടറി ഗോപി കുപ്പായില്‍ , ഇ.പി.ലോറന്‍സ്, അനില്‍ കല്ലാറ്റ്, കെ.കെ.ബാലകൃഷ്ണന്‍, മഹേഷ് ഗോപി, എം.ബി.പ്രകാശ് , ഗോകുല്‍ പ്രകാശ്, തുടങ്ങിയവര്‍ സംസാരിച്ചു. മഞ്ജുഷ ഹരീഷ്, അഖില മഹേഷ്, ബിന്ദു പ്രകാശ്, രമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്‌നേഹ വിരുന്നും നടന്നു.

ADVERTISEMENT