ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ഒന്നാമതെത്തി. ഇനിയുള്ള 10 ദിവസം ജേതാവായ ബാലു ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണ തിടമ്പേറ്റും. ആദ്യമായാണ് ബാലു ആനയോട്ടത്തില്‍ വിജയിക്കുന്നത്. ആനയോട്ടത്തില്‍ ചെന്താമരാക്ഷന്‍ രണ്ടാമതും ദേവദാസ് മൂന്നാമതുമെത്തി.