മമ്മിയൂര്‍ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായ ഗുരുവായൂര്‍ എ.സി.പി – സി. പ്രേമാനന്ദകൃഷ്ണനെ അനുമോദിച്ചു. ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.സി സുനില്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് രക്ഷാധികാരി അഡ്വ. വി. എസ് ശിവശങ്കരന്‍, സെക്രട്ടറി ലാസര്‍ ചൊവ്വല്ലൂര്‍, ട്രഷറര്‍ ജെയ്‌സണ്‍ പനക്കല്‍, വൈസ് പ്രസിഡന്റ് ബൈജു മമ്മിയൂര്‍ എന്നിവര്‍ സംസാരിച്ചു. എ.സി.പി മറുപടി പ്രസംഗം നടത്തി.



