ഗുരുവായൂര്‍ ചിങ്ങമഹോത്സവം; സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

ഗുരുവായൂരില്‍ നടക്കുന്ന ചിങ്ങമഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. കിഴക്കെ നടയിലുള്ള നായ്ക്കത്ത് ഭവനില്‍ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമന്‍ നമ്പൂതിരി ദീപോജ്ജ്വലനം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ.രവി ചങ്കത്ത് അദ്ധ്യക്ഷനായി. അനില്‍ കല്ലാറ്റ്, കെ.ടി.ശിവരാമന്‍ നായര്‍ , ബാലന്‍ വാറണാട്ട്, ജയറാം ആലക്കല്‍, ശ്രീധരന്‍ മാമ്പുഴ, നിര്‍മ്മല നായ്ക്കത്ത്, ടി. ദാക്ഷായിണി, ഗുരുവായൂര്‍ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT