ഗുരുവായൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ.വി. നാസറിന് ചാവക്കാട് സെന്ററില്‍ സ്വീകരണം നല്‍കി

ഗുരുവായൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ.വി. നാസറിന് ചാവക്കാട് സെന്ററില്‍ സ്വീകരണം നല്‍കി. സ്വീകരണ പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഷാജഹാന്‍ അധ്യക്ഷനായി. മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വീനര്‍ കെ.ബി. ഷാഫി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഷറഫ് വടക്കൂട്ട്, ജില്ലാ കമ്മിറ്റി അംഗം സിദ്ദീഖുല്‍ അക്ബര്‍ എന്നിവര്‍ പങ്കെടുത്തു. മണ്ഡലം ഭാരവാഹികളായ വൈസ് പ്രസിഡന്റ് ജബ്ബാര്‍ അണ്ടത്തോട്, സെക്രട്ടറി സക്കരിയ പൂക്കാട്ട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷഫീദ് ബ്ലാങ്ങാട്, ജോയിന്റ് സെക്രട്ടറി ഷമീര്‍ ബ്രോഡ് വേ, ട്രഷറര്‍ ഡോ. സക്കീര്‍ ഹുസൈന്‍ എന്നിവരും നേതൃത്വം നല്‍കി. സ്ഥാനാര്‍ത്ഥി കെ.വി. നാസര്‍ പ്രവര്‍ത്തകരുടെ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി അറിയിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ADVERTISEMENT