വൃശ്ചിക മാസത്തിലെ ഏകാദശിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ചടി

വൃശ്ചിക മാസത്തിലെ ഏകാദശിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ചടി. വൃശ്ചിക മാസത്തിലെ ഉദയാസ്തമന പൂജ ഡിസംബര്‍ ഒന്നിന് തന്നെ നടത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ദേവന്റെ പ്രഭാവം വര്‍ധിക്കാനാണ് ഓരോ പൂജയും നടത്തുന്നത്. പൂജ രീതികളെ കുറിച്ച് വേദഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തന്ത്രിക്ക് ഒറ്റയടിക്ക് ഇത് മാറ്റാനാകില്ലെന്നും കോടതി നീരിക്ഷിച്ചു. അതേസമയം, തുലാമാസത്തിലെ ഉദയാസ്തമന പൂജ നവംബര്‍ രണ്ടിന് നത്തുന്നതില്‍ തടസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരെ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ADVERTISEMENT