കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഗുരുവായൂര്‍ ജിയുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

പൊള്ളാച്ചിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഗുരുവായൂര്‍ ജിയുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഗുരുവായൂര്‍ മാവിന്‍ചുവട് താമസിക്കുന്ന കാസര്‍ഗോഡ് സ്വദേശി സാബറിന്റെ മകള്‍ ഏഴു വയസ്സുള്ള സിയ ഫാത്തിമയാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം. പൊള്ളാച്ചിയില്‍ വെച്ച് കുടുംബം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണമെന്ന് കരുതുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സാബിര്‍, ഭാര്യ ബുഷറ, മകന്‍ മുഹമ്മദ് സയാന്‍, സഹോദരന്‍ കബീര്‍, ബന്ധുവായ ഷഹനാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

ADVERTISEMENT