ഗുരുവായൂര്‍ നഗരസഭയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കങ്ങള്‍ തയ്യാറാക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമാണ് ഇന്നത്തെ നഗരസഭ ഭരണാധികാരികള്‍ എന്ന് ഡി സി സി മുന്‍ പ്രസിഡണ്ട് ജോസ് വള്ളൂര്‍. ഗുരുവായൂര്‍ നഗരസഭ ഭരണത്തിനെതിരെ കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഗുരുവായൂര്‍ മോചനയാത്രയുടെ സമാപന സമ്മേളനം ചൊവ്വല്ലൂര്‍പടി സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് വള്ളൂര്‍.