ഗുരുവായൂര്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. സ്ഥാനാരോഹണവും സര്‍വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും പുതിയ അംഗങ്ങളുടെ ഇന്‍ഡക്ഷന്‍ സെറിമണിയും സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് വിനീത് മോഹന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റായി സന്തോഷ് ജാക്ക്, സെക്രട്ടറിയായി ഒ.ടി. സൈമണ്‍, ട്രഷററായി കെ.ബി. ഷൈജു എന്നിവര്‍ ചുമതലയേറ്റു. വീല്‍ചെയര്‍, ഡയാലിസിസ് കിറ്റുകള്‍ തുടങ്ങിയവ ചടങ്ങില്‍ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. റീജണല്‍ ചെയര്‍മാന്‍ ഗില്‍ബര്‍ട്ട് പാറമേല്‍, സോണ്‍ ചെയര്‍മാന്‍ രാജേഷ് ജാക്ക്, ഡിസ്ട്രിക് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്നേഹവിരുന്നും കലാപരിപാടികളും ഉണ്ടായിരുന്നു.