ഗുരുവായൂര്‍ നഗരസഭ വീണ്ടും പുരസ്‌കാര നിറവില്‍. പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും നേട്ടങ്ങള്‍ കൈവരിച്ച വിവിധ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന പുരസ്‌കാരം ഗുരുവായൂര്‍ നഗരസഭക്ക് ലഭിച്ചു. തദ്ദേശ സ്ഥാപന വിഭാഗത്തിനുള്ള പ്ലാറ്റിനം അവാര്‍ഡാണിത്. സെപ്റ്റംബര്‍ 27 ഉച്ചയ്ക്ക് 12 ന് കറുകുറ്റി, അഡ്‌ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര പരിസ്ഥിതി കോണ്‍ക്ലേവ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.