കുടിവെള്ള ലഭ്യതയ്ക്കായി 5000 കുടുംബങ്ങള്‍ക്ക് സൗജന്യ ഗാര്ഹികകണക്ഷന് നല്കി ഗുരുവായൂര്‍ നഗരസഭ. നഗരസഭയുടെ നേതൃത്വത്തില്‍ അമൃത് 2.0 ല്‍ നടപ്പിലാക്കിവരുന്ന കുടിവെള്ള വിതരണ മേഖലയിലെ പ്രധാന സെക്ടറില്‍ 11.7 കോടി രൂപ വകയിരുത്തി 5000 കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ള കണക്ഷന് നല്‍കുന്നതിന്റെ വിതരണ ഉദ്ഘാടനം 25 ആം വാര്‍ഡില്‍ മലര്മ്പ് പ്രദേശത്ത് നടന്നു. ചെയര്മാന് എം.കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വഹിച്ചു.