ആനത്താവളത്തില്‍ കുടിവെള്ള ടാങ്ക് സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ഗുരുവായൂര്‍ നഗരസഭ പിന്‍മാറി

അമൃത് ജല വിതരണ പദ്ധതിയുടെ ഭാഗമായ കുടിവെള്ള ടാങ്ക് ആനത്താവളത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ഗുരുവായൂര്‍ നഗരസഭ പിന്‍മാറി. ടാങ്ക് സ്ഥാപിക്കുകയാണെങ്കില്‍ ദിവസേന 1.5 ലക്ഷം ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കണമെന്ന ദേവസ്വത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് കൗണ്‍സിലില്‍ വ്യക്തമാക്കി. സ്ഥലത്തിന്റെ ഉടമസ്ഥത ദേവസ്വത്തില്‍ തന്നെ നിലനിര്‍ത്തി ടാങ്ക് നിര്‍മിക്കാനാണ് നഗരസഭ അനുമതി തേടിയിരുന്നത്.

ഇതേതുടര്‍ന്ന് ദേവസ്വം മന്ത്രിയുടെയും ജലവിഭവ മന്ത്രിയുടെയും സംയുക്ത യോഗം ചേര്‍ന്നപ്പോള്‍ തങ്ങളുടെ സ്ഥലത്ത് ടാങ്ക് നിര്‍മിക്കാന്‍ അനുമതി നല്‍കണമെങ്കില്‍ കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന ആവശ്യം ദേവസ്വം മുന്നോട്ട് വെക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നഗരസഭ കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനമെടുക്കാന്‍ യോഗം നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ADVERTISEMENT