ഗുരുവായൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി ടി ആര്‍ സംഗീതിനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. അനില്‍ മഞ്ചറമ്പത്ത്, ദയാന്ദനന്‍ മമ്പുള്ളി, അഡ്വ സി നിവേദിത, രാജന്‍ തറയില്‍, ഗണേഷ് ശിവജി, വര്‍ഷ മണികണ്ഠന്‍, കെ ആര്‍ ബൈജു, പ്രതീഷ് പാലയൂര്‍, സുമേഷ് തേര്‍ളി തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് സ്ഥാനാര്‍ത്ഥി പത്രികാ സമര്‍പ്പണം നടത്തിയത്.



