ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രോത്സവത്തിന് കൊടിയേറി

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നിര്‍വ്വഹിച്ചു. ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി കെ.പി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി അംഗം കെ. ജയകുമാര്‍, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി. ശങ്കുണ്ണിരാജ്
ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കെ. സുരേഷ് ബാബു, എ.കെ. രാധാകൃഷ്ണന്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.എസ്. രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച ഉത്സവബലിയും തിങ്കളാഴ്ച പള്ളിവേട്ടയും നടക്കും. ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവ കൊടിയിറങ്ങും.

ADVERTISEMENT