ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ സൈഡ് ചേംബറുകളില്‍ നിന്ന് പൊതുനിരത്തിലേക്ക് മലിനജലം ഒഴുകുന്നു. അര്‍ബന്‍ ബാങ്കിന് സമീപവും ചാമുണ്ഡേശ്വരി റോഡിലുമാണ് മാന്‍ഹോളില്‍ നിന്ന് റോഡിലേക്ക് മാലിന്യം ഒഴുകുന്നത്. കാല്‍നട യാത്രക്കാര്‍ ഇതില്‍ ചവിട്ടി നടക്കേണ്ട അവസ്ഥയുണ്ട്. മാറി നടന്നാല്‍ തന്നെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മലിനജലം ദേഹത്തേക്ക് തെറിക്കുകയും ചെയ്യും. പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് പറഞ്ഞു. കക്കൂസ് മാലിന്യം പൊതുനിരത്തില്‍ പരന്നൊഴുകിയിട്ടും നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയനും പറഞ്ഞു.