മദ്രസ അധ്യാപകന്റെ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ

തൊഴിയൂരിലെ മദ്രസ അധ്യാപകന്റെ ബൈക്ക് മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് മാറ്റി ഉപയോഗിച്ചുവന്നിരുന്ന യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മന്നലാംകുന്ന് അല്‍ അമീന്‍ റോഡില്‍ വാഴപ്പള്ളി വീട്ടില്‍ 25 വയസുള്ള നബീലിനെയാണ് ഗുരുവായൂര്‍  സ്റ്റേഷന്‍ എസ്എച്ച്ഒ ജിന്‍സണ്‍ ഡോമിനിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജൂണ്‍, 26 ന് പുലര്‍ച്ചെ തൊഴിയൂര്‍ മദ്രസയ്ക്ക് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന മലപ്പുറം സ്വദേശിയായ മദ്രസ അധ്യാപകന്റെ ബൈക്കാണ് മോഷ്ടിച്ചത്. 45 ഓളം സിസിടിവി ക്യാമറകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെകറ്റര്‍ മഹേഷ്, എഎസ്‌ഐ വിപിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കൃഷ്ണപ്രസാദ് , സിവില്‍ പോലീസ് ഓഫീസര്‍ ജോസ് പോള്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ADVERTISEMENT