ഗുരുവായൂരിൽ നിർത്തിയിട്ട കാറിന്റെ വാതിലിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കാവീട് മമ്പറമ്പത്ത് വീട്ടിൽ രാഹുലിനാണ് (26) പരിക്കേറ്റത്. തൈക്കാട് സെന്ററിൽ രാത്രി ഒമ്പതോടെയാണ് അപകടം. കാറിൻ്റെ വാതിൽ തുറന്നയുടനെ ബൈക്ക് വന്നിടിച്ച് യാത്രക്കാരൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആക്ട്സ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



