അരിയന്നൂര്‍ ശ്രീ ഹരികന്യക ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടത്തി

അരിയന്നൂര്‍ ശ്രീ ഹരികന്യക ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടന്നു. രാവിലെ നടതുറക്കലിന് ശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍, രാവിലെ പെരുമ്പളം യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളം നടന്നു. ഭക്തജനങ്ങള്‍ക്കായി ഉച്ചക്ക് ക്ഷേത്രം ഊട്ടുപുരയില്‍ അന്നദാനം ഉണ്ടായി. ക്ഷേത്രം ഭാരവാഹികളായ റെനീഷ് രാഗേഷ്, സി നാരായണന്‍, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT