ഹാര്‍മണി സ്ട്രീറ്റ് നാടിന് സമര്‍പ്പിച്ചു

 

ഗുരുവായൂര്‍ ചക്കം കണ്ടം കായലോരത്ത് നഗരസഭ നിര്‍മിച്ച ഹാര്‍മണി സ്ട്രീറ്റ് നാടിന് സമര്‍പ്പിച്ചു. പൊതുജനങ്ങള്‍ക് വിശ്രമിക്കാനും സൗഹൃദം പങ്കു വെക്കാനും കഴിയും വിധം 10 ലക്ഷം രൂപ ചിലവിട്ടാണ് ഹാര്‍മണി സ്ട്രീറ്റ് നിര്‍മ്മിച്ചത്. ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ടൈല്‍ വിരിച്ച് നടപ്പാത, ഇരിപ്പിടങ്ങള്‍, കൈവരി, ഫാന്‍സി ലൈറ്റുകള്‍ എന്നിവ ഒരുക്കിയാണ് സ്ട്രീറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. ചക്കംകണ്ടം കായല്‍ ടൂറിസം സാധ്യതകളിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. കൃഷ്ണദാസ് പറഞ്ഞു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അനീഷ്മഷനോജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പേഴ്‌സണ്‍ എ.എം. ഷഫീര്‍, കൗണ്‍സിലര്‍മാരായ മുനീറ അഷ്‌റഫ്, പി.കെ. നൗഫല്‍, തൈക്കാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാനിറെജി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT