കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഹാരിയെ ആദരിച്ചു

കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ യൂണിവേഴ്‌സിറ്റിസിന്റെ കീഴില്‍ നടത്തിയ കോമണ്‍ ലോ അഡ്മിഷന്‍ ഓള്‍ ഇന്ത്യ ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഹാരി.കെ യെ മുതുവട്ടൂര്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു.  മുതുവട്ടൂരില്‍ നടന്ന ചടങ്ങില്‍ മുന്‍ എംപി – ടി എന്‍ പ്രതാപന്‍ ഉപഹാരം നല്‍കി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ അബൂബക്കര്‍ ഹാജി, പി.യതീന്ദ്ര ദാസ്, സുധീരന്‍ മാഷ്, ഫിറോസ് തൈ്പറമ്പില്‍, കെ സി ശിവദാസ്, കെ എച്ച് ഷാഹുല്‍ ഹമീദ്, പി.വി ബദറു റസാഖ് ആലുംപടി, തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ : കെ ബി ഹരിദാസിന്റെ മകനാണ് ഹാരി.

ADVERTISEMENT