വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ മനുഷ്യാവകാശ ദിനം ആചരിച്ചു. ഓരോവ്യക്തിക്കും അവരുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും ആശയവിനിമയത്തിനും നിയമത്തിനു മുന്നില്‍ തുല്യ അവകാശമുണ്ടെന്നും മനുഷ്യന്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളെ മാനിക്കാനും സംരക്ഷിക്കാനും ഓരോ വിദ്യാര്‍ത്ഥിയും സമൂഹത്തിന്റെ ഉത്തരവാദിത്വമുള്ള പൗരന്മാരാകണമെന്നും പ്രിന്‍സിപ്പല്‍ ഷേബാ ജോര്‍ജ്, മനുഷ്യാവകാശ ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.
നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റ് , പ്രസംഗം, ഡാന്‍സ് എന്നിവ അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ. ഐ.സി , വൈസ് പ്രിന്‍സിപ്പല്‍ സി. രാധാമണി, അധ്യാപകരായ എം.എസ്.സ്മിജ, കെ.വി.സ്വര്‍ണകുമാരി, കെ.എം.സിന്ധു, യു.ബി. രാഖി എന്നിവര്‍ മനുഷ്യാവകാശ ദിനാചരണത്തിന് നേതൃത്വം നല്‍കി.



