‘മുസ്ലിം ലീഗ് മതേരപാര്‍ട്ടി ആണെങ്കില്‍ താന്‍ മതേരവാദി’; അഡ്വ.ബി.ഗോപാലകൃഷ്ണന്‍

മുസ്ലിം ലീഗ് മതേരപാര്‍ട്ടി ആണെങ്കില്‍ താന്‍ മതേരവാദിയെന്ന് ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണന്‍. ചാവക്കാട് താലൂക്കോഫീസില്‍ പത്രിക സമര്‍പ്പണം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ഫ്രണ്ടിനെ പിന്തുണയ്ക്കുന്ന പിണറായിയും, ജമാഅത്തെ ഇസ്ലാമി പിന്തുണ വാങ്ങുന്ന വി.ഡി.സതീശനും മതേതരവാദികളെങ്കില്‍ ആ ഗണത്തില്‍ തന്നെയും കൂട്ടാം. ഗുരുവായൂരിലെ വികസനം സാധ്യമാക്കിയത് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരാണെന്നും, കുടിവെള്ളം പോലും മലിനമായ സ്ഥിതി വിശേഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗുരുവായൂരിലെ വികസന നേട്ടമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT