മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി ചാവക്കാട് താലൂക്ക് കമ്മറ്റി ഇഫ്താര്‍ സംഗമവും പുതുവസ്ത്ര വിതരണവും നടത്തി. ജില്ലാ പ്രസിഡണ്ട് പി.കെ. മുഹമ്മദ് ഷമീര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡണ്ട് ഷൈന്‍ റിലിഫ് വിതരണോദ്ഘാടനവും സുലൈമാന്‍ അസ്ഹരി റമദാന്‍ പ്രഭാഷണവും ജില്ലാ സെക്രട്ടറി അബ്ദുല്‍ ജമാല്‍ ലഹരി വിരുദ്ധ പ്രഭാഷണവും നടത്തി. ജില്ല കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്ത ജമാല്‍ പെരുമ്പാടി, എ.ടി. ഇബ്രാഹിം കുട്ടി, പത്തേമാരി നോവല്‍ രചയിതാവ് ഷെരീഫ് ഇബ്രാഹിം, യുവ സംവിധായകന്‍ ഫൈസല്‍ നവാസ് എന്നിവരെ ആദരിച്ചു. താലൂക്ക് പ്രസിഡണ്ട് ജമാല്‍ തിരുനെല്ലി ആധ്യക്ഷനായി. അന്‍വര്‍ അറക്കല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ബഷീര്‍ കാരയില്‍ നന്ദിയും പറഞ്ഞു. അബ്ദു തടാകം, ഷെഗീര്‍ കാദരി, സംസ്ഥാന സമിതി അംഗം എ.ഡി. ഷാനവാസ്, ജില്ലാ ഖജാന്‍ജി മുഷ്താക് എന്നിവര്‍ സംസാരിച്ചു. എന്‍ ടി ഹാഷിം, സി.ബദറുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.