വെങ്കിടങ്ങ് കോറളി ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് സമാപനമായി

വെങ്കിടങ്ങ് കോറളി ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് സമാപനമായി. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ആറ് വരെയുള്ള ദിവസങ്ങളിലായാണ് സപ്താഹ യജ്ഞം ക്ഷേത്രത്തില്‍ നടന്നത്. തെക്കേടം നാഗരാജന്‍ നമ്പൂതിരി യജ്ഞത്തിന് ആചാര്യനായിരുന്നു. യജ്ഞം നടന്ന ദിവസങ്ങളില്‍ രാവിലെ 6.30 നുള്ള സഹസ്രനാമ ജപത്തിന് ശേഷമാണ് പാരായണം ആരംഭിച്ചിരുന്നത്. ആദ്യദിനത്തില്‍ മഹാത്മ്യപാരായണം പ്രഭാഷണം എന്നിവയോടെ ആരംഭിച്ച സപ്താഹം
ഭാഗവത സംഗ്രഹം, നാമ പ്രദീക്ഷണം, യജ്ഞസമര്‍പ്പണം മഹാആരതി എന്നി ചടങ്ങുകളോടെയാണ് ഞായറാഴ്ച്ച സമാപിച്ചത്.

ADVERTISEMENT