17കാരിക്കു നേരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളിയ്ക്ക് 9 വര്‍ഷം കഠിനതടവും പിഴയും

17 വയസ്സ് പ്രായമുള്ള പെണ്‍ക്കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ ബംഗാള്‍ സ്വദേശിയ്ക്ക് 9 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. അതിഥി തൊഴിലാളിയായ ബംഗാള്‍ മുര്‍ഷദാബാദ് സ്വദേശി 45 വയസുള്ള ഗുലാം റഹ്‌മാനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ അയല്‍വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന പ്രതി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.

ADVERTISEMENT