16കാരന് പീഡനം; 42 കാരന് 13 വര്‍ഷം തടവും ഒന്നര ലക്ഷം പിഴയും

16 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 42 വയസ്സുകാരന് 13 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 9 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയില്‍ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. വാടാനപ്പള്ളി മൊയ്തീന്‍ പള്ളി വലിയകത്ത് ഷമീര്‍(42) നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

ADVERTISEMENT