കൂനംമൂച്ചി പീപ്പിള്‍സ് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കര്‍ഷക നഴ്‌സറിയ്ക്ക് തുടക്കമായി. ബാങ്ക് ഹെഡ് ഓഫീസില്‍ സജ്ജമാക്കിയ കര്‍ഷക നഴ്‌സറിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് എ ജയകൃഷ്ണന്‍ അദ്ധ്യക്ഷനായി. സൗജന്യ പച്ചക്കറി തൈകളുടെ വിതരണം ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് അംഗം നാന്‍സി ആന്റണി, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തംഗം എ.എ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചൂണ്ടല്‍ കൃഷി ഓഫീസര്‍ ഭുവന, കണ്ടാണശ്ശേരി കൃഷി അസിസ്റ്റന്റ് അനൂപ്, ബാങ്ക് ഭരണസമിതിയംഗം പി.സി. രതീഷ്, ബാങ്ക് സെക്രട്ടറി കെ.ജെ ബിജു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ പച്ചക്കറിതൈ വിതരണവും നടന്നു. തെങ്ങ്, കവുങ്ങ്, ഫലവൃക്ഷ തൈകള്‍ തുടങ്ങി വിവിധ ഇനം തൈകള്‍ ആകര്‍ഷകമായ വിലകുറവിലാണ് നഴ്സറിയിലൂടെ വിതരണം ചെയ്യുന്നത് 10 ദിവസം നഴ്‌സറിയുടെ പ്രവര്‍ത്തനം ഉണ്ടാകും.