കടപ്പുറം അഞ്ചങ്ങാടി പി.സി.ഹമീദ് ഹാജി സ്മാരക ലൈബ്രറിയുടേയും, പുരോഗമന കലാസാഹിത്യ സംഘം കടപ്പുറം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ അനുസ്മരണവും, ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനവും നടന്നു. പ്രശസ്ത സിനിമാ നിരൂപകന്‍ എം.സി. രാജ്‌നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷാബിര്‍ പി.ബി. അദ്ധ്യക്ഷനായ ചടങ്ങില്‍ സിറാജ് പി.ഹുസൈന്‍ സ്വാഗതവും നിഹാല ജാസ്മിന്‍ നന്ദിയും പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ഏരിയ സെക്രട്ടറി ശ്രീകുമാര്‍ അമ്മന്നൂര്‍, പഞ്ചായത്തംഗം മുഹമ്മദ് മാഷ് എന്നിവര്‍ സംസാരിച്ചു. ഹബ്രൂഷ്, പി.എച്ച് മഹ്‌റൂഫ്, പി.യു.ഷുഐബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പു.ക.സ ഗുരുവായൂര്‍ മേഖലയുടെ ’24 ഫ്രെയിംസ് ‘ ഫിലിം സൊസൈറ്റി ലോഗോ പ്രകാശനവും, എം.ടി.വാസുദേവന്‍ നായരുടെ കടവ് സിനിമ പ്രദര്‍ശനവും ഉണ്ടായിരുന്നു.